air pollution notes in malayalam language
#1

Hi am saji i would like to get details on air pollution notes in malayalam language .. now i am living at kannur
Reply
#2

Abstract

അന്തരീക്ഷത്തിൽ‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.പല രീതിയിലാണ്‌ മാലിന്യങ്ങൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകൾ‍, സജീവ അഗ്നിപർവതങ്ങൾ പുറന്തള്ളുന്ന ധൂളികണങ്ങൾ വിഷവാതകങ്ങൾ തുടങ്ങിയവ നൈസർഗിക മാലിന്യങ്ങളാണ്. ഗാർഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിർമിത മാലിന്യങ്ങളാണ്.

അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങൾ (കാർബൺ മോണോക്സൈഡ്), കണികകൾ (പുക, കീടനാശിനികൾ), അജൈവ വസ്തുക്കൾ (ഹൈഡ്രജൻ ഫ്ളൂറൈഡ്), ജൈവപദാർഥങ്ങൾ (മെർകാപ്റ്റനുകളൾ‍), ഓക്സീകാരികൾ (ഓസോൺ‍), നിരോക്സീകാരികൾ (സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ), റേഡിയോ ആക്ടിവതയുള്ള പദാർഥങ്ങൾ (I131) നിഷ്ക്രിയ പദാർഥങ്ങൾ (പരാഗരേണുക്കൾ, ചാരം), താപീയ മാലിന്യങ്ങൾ (ആണവ നിലയങ്ങൾ ബഹിർഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ നാലു വാതകങ്ങളാണ് വായുമലിനീകരണത്തിന് ഹേതുവാകുന്ന പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90 ശതമാനത്തിന്റെയും ഉത്തരവാദികളായ ഇവയെ പ്രാഥമികമലിനീകാരികൾ (Primary Pollutants) എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ സംയോജിച്ചു ദ്വിതീയ മലിനീകാരികൾ (Secondary pollutants) ഉണ്ടാകുന്നു.

സൾഫർ ഡൈഓക്സൈഡ്
നൈട്രജൻ ഓക്സൈഡുകൾ
കാർബൺ ഓക്സൈഡുകൾ
ഹൈഡ്രോകാർബണുകൾ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങൾ
ആധുനിക യാന്ത്രികയുഗത്തിൽ രാസവസ്തുക്കളുടെ വിവിധങ്ങളായ ഉപയോഗങ്ങൾ മൂലം ധാരാളം മാലിന്യങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനവധിയാണ്. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങൾ അമ്ളമഴയും (acid rain) ഓസോൺ പാളിശോഷണവും ആഗോളതാപനവും ആണ്.

മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ സാധിക്കുകയില്ല. ഇന്ത്യയിലെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ മൂലവുമാണ്. ഇന്ത്യയിൽ ഓരോ വർഷവും വായു മലിനീകരണം മൂലം നാല്പ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്[അവലംബം ആവശ്യമാണ്].
Reply

Important Note..!

If you are not satisfied with above reply ,..Please

ASK HERE

So that we will collect data for you and will made reply to the request....OR try below "QUICK REPLY" box to add a reply to this page
Popular Searches: project on air pollution in bengali language, air pollution in malayalam language ppt, malayalam seminar air pollution pdf, geography air pollution in marathi language, air pollution effect in marathi language, effects on air pollution in gujatati language, malayalam language essay about river pollution,

[-]
Quick Reply
Message
Type your reply to this message here.

Image Verification
Please enter the text contained within the image into the text box below it. This process is used to prevent automated spam bots.
Image Verification
(case insensitive)

Possibly Related Threads...
Thread Author Replies Views Last Post
  Anchoring script for freshers day in malayalam 0 5,232 02-07-2023, 06:17 PM
Last Post:
  Beautician course notes in hindi 0 5,881 24-02-2020, 04:31 AM
Last Post:
  malayalam prasangam 0 4,984 29-12-2019, 09:03 PM
Last Post:
  environment project for 12th standard in marathi language 0 9,736 12-01-2019, 07:46 PM
Last Post:
  malayalam hacking pdf 2 1,930 03-01-2019, 08:09 PM
Last Post:
Wink disadvantages of plastic in malayalam essay 2 2,586 29-12-2018, 06:07 AM
Last Post:
Heart project on air pollution in bengali language 2 7,732 25-11-2018, 12:51 PM
Last Post:
  is code 456 in hindi language 0 6,590 31-10-2018, 10:53 AM
Last Post: Guest
  malayalam essay of nagara valkaranam 0 1,000 23-10-2018, 12:15 AM
Last Post: Guest
  vote of thanks in kannada language 0 7,262 06-10-2018, 07:01 AM
Last Post: Guest

Forum Jump: